അലയടങ്ങാത്ത കടലും
ഭീതിമാറാത്ത എന്റെ മനസ്സും
എഴുതിത്തീരാത്ത റിപ്പോർട്ടും
ഒരുപോലെയാണെനിക്ക്!
പത്രത്താളിലെ
ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ
അലയാഴിയുടെ, ആഴങ്ങളിലേക്ക്
പന്തയക്കുതിരപോലെ.
പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നു
പെറ്റമ്മയുടെ കൈപിടിച്ച്
സ്കൂളിലേക്കായ് തിരിക്കുന്ന മക്കൾ…!
തിരിച്ചു ജഡമായ് വരുമ്പോൾ…
സ്വീകരിക്കുന്ന, മുറിപ്പെട്ട മനസ്സുകൾ മാത്രം
നിശ്ചയം, നോക്കുകുത്തിയാവുന്നു
ഹൃദയങ്ങൾ തമ്മിൽ കൈമാറി പിരിയുമ്പോൾ
വേർപെടും കൈവഴിയുടെ ഹൃദയത്തുടിപ്പുകൾ!
വെറും കരിക്കട്ടപോലെ മാറുന്നു.
യാത്ര….!!
നല്ലതിനൊ…? അതൊ…
ഇന്നും ഈ ചോദ്യം
വെറും നിശ്ശബ്ദതയുടെ തേങ്ങലുകൾ മാത്രം.
Generated from archived content: poem7_feb25_06.html Author: kayyumu_kottapadi