രാമനാഥനെ ഞാൻ കണ്ടിരുന്നില്ല
വഴിമാറി വീശിയ കാറ്റിലും
മനസ്സെവിടെയോ പിടഞ്ഞു വീണ ഭൂവിലും
വഴിമറന്നെങ്ങോ അലഞ്ഞെത്തിയ-
എന്റെ കിനാവിലും
രാമനാഥനെ ഞാൻ കണ്ടിരുന്നില്ല!
കരിമുകിൽ കാട്ടിൽ പറന്നണയാനെത്തിയ
എന്റെ ചിറകിലും
കഥ പറഞ്ഞിരിക്കാൻ-
രാമനാഥനെ ഞാൻ കണ്ടിരുന്നില്ല!
സർക്കാർ നീക്കിവച്ച വനഭൂമിയിലും,
ആട്ടിടയൻമാരുടെ താവളമായ പുൽമേടുകളിലും
ആടിപ്പാടി നടക്കാൻ-
രാമനാഥനെ ഞാൻ കണ്ടിരുന്നില്ല!
കാറ്റിൽ പറന്നു പൊങ്ങുന്ന എന്റെ കിനാക്കളേ
രാമനാഥന്റെ ഉണർത്തുപാട്ടായ്
സുഖനിദ്ര പുൽകാൻ
രാമനാഥനെ ഞാൻ കണ്ടിരുന്നില്ല!
ഈ പ്രണയിനിക്കായ് മീട്ടിയ
മണിവീണയിൽ-
പനിനീർത്തോപ്പിലെ പശ്ചാത്തലത്തിൽ
മെയ്യോട് മെയ് ചേരാനാവാതെ
എങ്ങോ പറന്നു പോയിരുന്നോ… അവൻ…?
Generated from archived content: poem6_june17_05.html Author: kayyummu