കാലത്തിനൊപ്പം പറയുവാനൊത്തിരി
കഥയും കവിതയുമായ് ഞാനിരുന്നു…
മഴയും… കൂടെ മനസും-അതിൽ
പങ്കിട്ടു പൂവിട്ടു മാറിനിന്നു.
പൂർവ്വീകര നമ്മെ പഠിപ്പിച്ച വിദ്യകൾ
ജപമായിയങ്ങു തുടർന്നു പോന്നൂ…
മന്ത്രങ്ങളും മായപ്രപഞ്ചങ്ങളും ഒന്നിച്ചുഴറുന്ന പച്ചിലക്കാടും
പ്രപഞ്ചശില്‌പങ്ങളും കാല
പ്രവാഹത്തിലൂടെ…. അങ്ങ് ദൂരെ കടന്നുപോയ്…
നോവറിഞ്ഞില്ല, കണ്ണീർ കിളിയുടെ നൊമ്പരം?
അക്കരെ നീന്തിക്കയറുവാനാവാതെ…
ഒരു ചെറുവിരൽപോലും ചലിക്കാതെ…
ചുഴികളിൽ പെട്ടു,ഴറിയെങ്ങോ, മറഞ്ഞുപോയ്
ശത്രുക്കളില്ല, മിത്രങ്ങളിൽ ചില
പച്ചത്തുരുത്തിന്റെ ചിത്രം
കാലങ്ങൾ വീക്ഷിച്ചു.
നിൽക്കുന്ന ശൂന്യത കാടിന്റെ സ്വപ്‌നം!
എല്ലാം കാണുന്ന ദൈവത്തിന്റെ
കുസൃതികൾ മാത്രമാണിവിടെ സാന്ത്വന പൂക്കളായ് നില്‌പൂ
Generated from archived content: poem4_aug16_05.html Author: kayyummu