പ്രണയം, ചുവന്ന പെട്ടിയിൽ
ഒരു രൂപാതുട്ടുകളാൽ കിടന്നു ചിലയ്‌ക്കുന്നു.
ചിലപ്പോൾ മൗനം മൂടിപ്പൊതിഞ്ഞ്
പലതുട്ടുകളിലേക്കും ചരമങ്ങൾ സൃഷ്ടിക്കുന്നു
ഫോണിൽ അധികം വാക്കുകളില്ലാതെ
വിക്കി…വിക്കി…കുറച്ച് സ്‌പന്ദനങ്ങളാൽ ഉലയുന്നു
മുഖങ്ങൾ…
ഭാവങ്ങൾ…
അങ്ങേയറ്റവും,
ഇങ്ങേയറ്റവും
ചലനങ്ങളും
നിശബ്‌ദതകളുമായി കൂട്ടിയുരുമ്മി
രാവെന്നോ,
പകലെന്നോ ഭേദമില്ലാതെ
നീണ്ടനാരിൽ
വിലപിച്ചു നിൽക്കുന്നു
കാലചക്രം തിരിയുംപോലെ
ഇരുവരും പ്രണയത്തെ
ചക്ക് പോലെ തിരിച്ച്
കണക്ക് പേജിൽ അടയാളപ്പെടുത്തുന്നു
തിരിച്ചറിയുന്ന ഒന്നുണ്ടെങ്കിൽ
അത്, പ്രണയം മാത്രമാണെന്ന് കരുതി
വീണ്ടും ഒരു രൂപാ തുട്ടുകൾക്കായി കൈനീട്ടുന്നു!
Generated from archived content: poem3_feb17_07.html Author: kayyummu