പ്രണയത്തിന്റെ ആത്മീയതയിലേക്ക് നിത്യതീർത്ഥാടനം ചെയ്യാൻ കൊതിക്കുന്ന ഈ കവിതകളുടെ അന്തർഹിതങ്ങളിൽ നിലാവും ഏകാന്തതയും പ്രാണഹർഷവും വിരഹവും കണ്ണീരും നിറഞ്ഞ ഒരു ജൈവഹൃദയനികുഞ്ഞ്‌ജം മരിക്കാത്ത മനുഷ്യപ്രതീക്ഷയായി നിലനിൽക്കുന്നു. തീർത്തും കാല്‌പനികമായ ഒരു ഇച്ഛയാണ് പ്രണയാനുഭവത്തിന്റെ ഈ അമരത്വത്തെ കവിതയുടെ അന്തർബലമാക്കുന്നത്.
നിരന്തരത തേടിക്കൊണ്ടിരിക്കേണ്ടതും ഒരിക്കലും പൂർണമായും കണ്ടെത്താനാവാത്തതും പൂർണത്തിൽ നിന്നും പൂർണമെടുത്താലും പിന്നെയും പൂർണമായിരിക്കുന്നതുമായ പ്രണയാനുഭവത്തിന്റെ കാവ്യസഞ്ചാരം കയ്യുമ്മുവിന്റെ കവിതകളിൽ വായിക്കാം.
പ്രസാധനംഃ ഉണ്മ പബ്ലിക്കേഷൻസ്, വിലഃ 40 രൂപ.
Generated from archived content: essay2_aug27-05.html Author: kayyummu
Click this button or press Ctrl+G to toggle between Malayalam and English