ഓർമ്മകളേ, മധുരിക്കുമോർമ്മകളേ
മനസിൽ വാടാത്ത വാസനപ്പൂവുകളേ
നിങ്ങളെൻ ജീവിതം മങ്ങലാർന്നീടാതെ
മുന്നേറുവാനുജ്ജ്വലിച്ചീടുന്നു!
ഏഴുനിറങ്ങൾ കലർന്നൊരാ,മാരിവിൽ
പോലെൻമനസ്സിൻ ഭിത്തികളിൽ
ഭാവനതൻ വർണരാജികളാൽ നിങ്ങൾ
മായാത്ത ചിത്രങ്ങളെഴുതുന്നു!
എന്നുമെന്നും പുത്തൻ സങ്കല്പകാന്തിയിൽ
നിർലീനമാകുവാനെന്റെ ചിത്തം
നിങ്ങളണയുന്നനുഭൂതിതൻ നവ്യ
സന്ദേശമരുളാനതിഥികളേ
Generated from archived content: poem6_apr11.html Author: kallada_bhasi
Click this button or press Ctrl+G to toggle between Malayalam and English