കൈരളി

അവനിതന്നിലനഘമാകു-

മഭിമതം ഫലിക്കുവാൻ

അറിവുതൻ ഖജാനയായി

വിലസിടുന്നു കൈരളി

കലയെഴും കഥാരസം

കലർന്നിടുന്ന കൗതുകം

കമനി കാഴ്‌ച വച്ചിടുന്നി-

തഭിനവാശയങ്ങളിൽ!

വിജയംവൈജയന്തിയേന്തി

അവളതാ, മനോജ്ഞമായ

മധുരമന്ദഹാസമന്നി-

ലരുളിടുന്നു മംഗളം

മഹിമയേലുമതിവിശിഷ്‌ട

ഭാവനയാലല്ലയോ

മഹിയിതിൽ നിസീമമായി

നിറയുമഖിലസിദ്ധികൾ!

പുതുമതൻ പ്രസാദമോടെ

അരിയലക്ഷ്യമണയുവാൻ

ഉണരുവിൻ കലാപ്രഭാവ-

മുലകിലുജ്ജ്വലിക്കുവാൻ.

Generated from archived content: poem4_mar21.html Author: kallada_bhasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here