കലികാലം

കലികാലവൈഭവം കാണുന്നു

എവിടെയുമധികാരമോഹം!

മഷിയിട്ടു നോക്കിയാൽപോലും

കണികാണാനില്ല കാരുണ്യം

അതിരെന്യേ വളരുന്നു പാരിൽ

ദുരമൂത്ത വൈരാഗ്യഭാവം!

നിരഘപ്രകാശമകന്നിടുന്നു

നിറയുകയാണന്ധകാരം!

പെരുകുന്നു പകയും പരിഭവവും

തകരുന്നു വിനയമത്യന്തം,

മഹനീയസുപ്രസാദംമുദാ

പുലരുന്നതെന്നാണതുല്യം!

Generated from archived content: poem4_feb25_06.html Author: kallada_bhasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English