നിത്യസാഫല്യം

കായാമലർ നിറമാർന്ന കണ്ണാ

കാരുണ്യവാരിധേ, ലോകനാഥാ

കല്യാണശീലാ, കമനീയതാ

കേദാരമേവന്ദനം മുകുന്ദാ

നിത്യനിരാമയാ നിസ്‌തുലമാം

ശക്തിതന്നുത്തമസങ്കേതമേ

താവകാനുഗ്രഹം നൽകിയാലും

ദേവാധിദേവാ, ദയാവാരിധേ

ഭാഗധേയത്തിൻ നികേതനമേ

ഗോപബാലാ, തവ ചിന്തകളിൽ

മാനസപുഷ്‌പം മുഴുകേണമേ

ഓമനക്കണ്ണാ കനിയേണമേ

നിത്യസാഫല്യം നിറഞ്ഞീടുവാൻ

ഭക്തപ്രിയാ, നിത്യവന്ദ്യാ, ഹരേ

തൃക്കടാക്ഷം നടത്തീടേണമേ

അച്യുതാ, വാസുദേവാ, മുരാരേ

ശ്രീനിധേ, ഗോപകുമാരാ, വിഭോ

ഗോകുലചന്ദ്രാ, തവമുരളീ

ഗാനമരന്ദം നുകർന്നിടട്ടെ

ജീവിതനിർവൃതിനേടിടട്ടെ

Generated from archived content: poem3_june17_05.html Author: kallada_bhasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here