അറിയേണ്ട രഹസ്യം

ഒരു മന്ദഹാസത്തിൻ മധുരിതാകർഷണം

പകരുന്ന ദിവ്യപ്രകാശം

അസുലഭാനന്ദസന്ദേശ ഭാഗ്യോദയം

അഖിലർക്കുമരുളുന്നതുല്യം

അതു സമാർജ്ജിക്കാൻ കഴിഞ്ഞാലനാരതം

അകലുന്നലോസരം നേരിൽ!

അതിദുഃഖഭാരത്തിലമരുമ്പോഴെല്ലാം

അതിഹൃദ്യമോദം ലഭിക്കാൻ

അറിയുന്നതുത്തമമല്ലയോ വാഴ്‌വിൽ

അരിയസാഫല്യരഹസ്യം?

പരമസമാധാനമഭിലഷിക്കുന്ന നാം

അറിയേണ്ടതാണാ രഹസ്യം

Generated from archived content: poem2_dec17_05.html Author: kallada_bhasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English