ജിന്നിന്റെ ചിരി

ചുടലനൃത്തം ചവിട്ടുന്നു തിന്മകൾ

അടറിയാർത്തു ചിരിക്കുന്നു നാട്ടിലായ്‌

കൊടികൾകെട്ടിപ്പറക്കുന്നു നിത്യവും

മർതൃരുധിരം ചിതറുന്നു വീഥിയിൽ.

ഇവിടെയീഗ്രാമഭൂവിതിൽ കൗമാര

കൗതുകങ്ങൾ തേടും കലികയെ

തഞ്ചമോടെ വലയിലാക്കീടുന്നു

മാംസദാഹകശ്‌മലക്കൂട്ടങ്ങൾ

അധമമാർഗ്ഗങ്ങളൈശ്വര്യമാക്കിയ

അതിരുകാക്കുന്ന സൗധങ്ങൾ തീർത്തതിൽ

മോദമോടെ മദനോത്സവങ്ങളാൽ

മദിരമോന്തിക്കഴിയുന്നു മാന്യത

ജാതിചിന്തതന്നേണികൾ തീർത്തിവർ

കേറിയെത്തിടുന്നുന്നതശ്രേണിയിൽ

പീഡനങ്ങൾ കലയാക്കു,മിബിലീസുകൾ

പോയിടുന്നു സഫാ,മാർവ്വതേടി

കരയുവാനിറ്റു കണ്ണുനീരില്ലാതെ

മാനഹാനിയാലുരുകുന്നു മാതൃത്വം

മിഴിയിലുയരുന്ന കോപാഗ്നിജ്വാലകൾ

ചാമ്പലാക്കിടും സൂക്ഷിച്ചൊ, നിങ്ങളെ!

Generated from archived content: poem6_july20_05.html Author: k_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here