ഹൃദയത്തിന്റെ താളുകളിൽ നൊമ്പരപ്പാടുകൾ കോറിയിട്ട് 2006 ജനുവരി 26ന് അനശ്വരതയിലേക്ക് പറന്നുപോയ ശലഭജൻമത്തിന്റെ ഓർമയ്‌ക്ക്….
വിജനമാംതീരത്തെ പാഴ്‌മണ്ണിലെന്തിനീ-
പൊൻമണിത്തംബുരു നീയുടച്ചു?
നിൻ ശ്രുതി ചേർന്നതാം രാഗങ്ങൾക്കേവരും
ചെവിയോർക്കെ തന്ത്രികൾ പൊട്ടിച്ചതെന്തിനി?
നിന്റെ കരാംഗുലിയു,തിർത്തൊരാപ്പൂക്കളെ
കോർത്തൊരു ഹാരമായ് തീർത്തൊരീ വേളയിൽ
വിണ്ണിലെത്താരകത്തോഴരോടൊത്തിത്-
കണ്ട് ചിരിക്കുകയല്ലേ, യിന്നുനീ-
കണ്ട് ചിരിക്കുകയല്ലേ…
മൃത്യുവരിച്ചു നീ പോയ്‌മറഞ്ഞെങ്കിലും
അമൃതുണ്ടുനിൽപൂ നിൻ വാക്കും വരികളും
ഓർമകൾ ചിത്രപതംഗങ്ങളാകവെ
ഒരുപിടി നൊമ്പരപ്പൂക്കളർപ്പിച്ചു ഞാൻ
Generated from archived content: poem5_feb17_07.html Author: k_babu