മഴ ചിലർക്ക് പ്രണയമാകുന്നു
പ്രണയം ചിലർക്ക് മഴയാകുന്നു.
ചോർന്നൊലിക്കുന്ന കൂരക്കുകീഴെ
നിദ്രയുടെ നിലവറയിലിറങ്ങവെ
വിശപ്പിന്നദൃശ്യകരങ്ങൾ
പിന്നോട്ട് വലിക്കവെ
തളർന്ന് വിഴുന്നവർക്ക്
മഴ കണ്ണീരാകുന്നു
മിന്നൽ പിണരുകൾ
മണ്ണിൻ തന്ത്രിമുറുക്കി
കാറ്റിൻ ലോലകരങ്ങൾ
ശ്രുതിമീട്ടവെ
മഴ ചിലർക്ക് സംഗീതമാകുന്നു
വികാരദ്യുതിയുണർത്തി
ഭൂമിയുടെ ഗർഭഗൃഹത്തിൽ
ധാരയൂർന്നിറങ്ങി
ജീവന്റെ പുതുനാമ്പ് മുളക്കുന്നു
മഴയെത്ര സുന്ദരം!
Generated from archived content: poem2_june4.html Author: k_babu