അഗതികളുടെ അമ്മ

ആത്മചൈതന്യപ്രവാഹമായ്‌

ആത്മസാഫല്യത്തിനർത്ഥം ദർശിച്ചും,

ഈശ്വരനിയോഗമാം കർമപഥം,

തീർത്തതീ നാട്ടിലും, കാരിണ്യദീപം തെളിച്ചും,

മർത്ത്യകുലാതുരസേവനംതപമായ്‌,

മാതൃവാത്സല്യമനേകർക്കേകിയും,

സമൂഹാന്ധകാരതയിൽ പിൻതളളുമാദീനരെ,

സ്നേഹഹസ്‌തങ്ങളാലന്നമൂട്ടിയുംക്ക

അന്ധകാരമൂകതയിലലഞ്ഞായിരങ്ങളെയും

അനസ്‌സുയാമാംദിവ്യപ്രകാശധാരയാൽ,

പുണ്യമീ ത്യാഗം തപസ്‌സായെടുത്തും.

പവനമാം ദൈവികപാതയൊരുക്കിയും,

അവശരായോരെയാവേശമോടെ-

അരുകിൽചേർത്തു പുണ്യയാതെരെസ്‌സാമ്മ,

ലോകർതൻ പാപമോചനത്താൽ,

ലോകംവെടിഞ്ഞീകുരിശ്‌ശിലാഗാഗുൽത്തായിൽ,

സവയംബലിയായിതീർന്ന മിശിഹാനാഥൻതൻ,

പുണ്യജനനിയാം മേരിയെയുളളത്തിൽ-

പ്രതിഷ്‌ഠിച്ചാഗതികൾതന്നമ്മയും,

അനശ്വരൻ തൻഗണത്തിലുന്നതയാം,

അവിസ്‌മരണീയമാം പൊൻതൂവലായ്‌,

സ്വമനസ്‌സുളേളാരേയും മാടിവിളിച്ചും,

സ്വയമാക്കിത്തീർത്തതാമാതുരസേവനം.

ധന്യമാക്കിയമ്മതന്നാത്മപ്രഭാവങ്ങൾ,

ധർമ്മമായ്‌ നിറയട്ടെ യീലോകമെങ്ങും.

Generated from archived content: poem1_nov3_06.html Author: jose_malampuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here