ഈച്ച-പൂച്ചക്കാര്യം

മ്യാവൂ….മ്യാവൂ… പൂച്ച വിളിച്ചു

ഈ…ഈ…ഈച്ച ചിരിച്ചു.

എന്താണിത്ര ചിരിക്കാനീച്ചേ?

ഈ…ഈ… ഈച്ച ചിരിച്ചു

പൂച്ചയ്‌ക്കപ്പോൾ മീശ വിറച്ചു

കൈയാലവനൊരു തട്ടു കൊടുത്തു

ഈ…ഈ… ഈച്ച പറന്നു

മൂക്കിൻ പാലം തന്നിലിരുന്നു

മൂക്കത്തരിശം പൂച്ചക്കപ്പോൾ

‘പ്‌ഠേ’ന്നൊരിടി-മൂക്കു ചതഞ്ഞു

ഈച്ച പറന്നു- പൂച്ച കരഞ്ഞു

പൂച്ച കരഞ്ഞു- മ്യാവൂ…മ്യാവൂ

പൂച്ച കരഞ്ഞു കരഞ്ഞു മയങ്ങി.

പൂച്ചവയറ്റത്തീച്ചയിരുന്നു.

കരകരപരപരപരതിയിരുന്നു

പൂച്ചയുറക്കം പാടേ പോയി.

കാലാലൊരുപിട-ഈച്ച പറന്നു

ഈച്ച പറന്നു കറങ്ങി നടന്നു

പൂച്ച തിരഞ്ഞു കടിക്കാനാഞ്ഞു.

ഈച്ച വലിഞ്ഞ… പൂച്ച തിരിഞ്ഞു.

പൂച്ച തിരഞ്ഞു തിരിഞ്ഞു വലഞ്ഞു.

ചുറ്റപ്പാലം ചുറ്റി വലഞ്ഞു

ഇവനൊരു ഭോഷൻ!

നാണം കെട്ടോൻ!

ഇനിയൊരു യുദ്ധം ഇവനോടു വേണ്ട..

പൂച്ച കിടന്നു-കണ്ണുമടച്ചു

ഈ…ഈ…ഈച്ച ചിരിച്ചു

മീശക്കിടയിലൊളിച്ചു കളിച്ചു.

പൂച്ചക്കൈയും മീശയിലെത്തി

മീന്റെ ചെതുമ്പൽ കൈയിൽ കിട്ടി

പൂച്ചച്ചാരതു ദൂരെയെറിഞ്ഞു

ഈച്ചച്ചാരു പറന്നേ പോയി.

പൂച്ചയുറങ്ങാനുടനേ പോയി.

Generated from archived content: poem5_oct29_05.html Author: ir_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here