ഇന്ന്‌

മലയാളം മറന്നുവോ

മണിയാറു വറ്റിയോ

മലകളരിഞ്ഞ്‌ മൺ

വയൽ നെഞ്ചിൽ തള്ളിയോ

വൃക്ഷങ്ങൾ നശിച്ചുവോ

മഴവില്ല്‌ മാഞ്ഞുവോ

വനാന്തരപ്പക്ഷിതൻ

സംഗീതം നശിച്ചുവോ

ആകാശ കർത്തവ്യം

പാടേ നശിച്ചുവോ

കർഷകർ കണ്‌ഠത്തിൽ

കയർവരിഞ്ഞിടുന്നുവോ

ജലസ്രോതസ്സ്‌ വറ്റിത്താഴ്‌ന്നീടുന്നോ

ദാഹജലത്തിന്നോടിത്തളർന്നു

വലഞ്ഞു കേഴുന്നുവോ മാനുഷൻ

അസ്ഥിപഞ്ജരകോലങ്ങൾ ദരിദ്രർ

ഭൂവിൽ വീണുനീറിമരിക്കുന്നുവോ…

Generated from archived content: poem6_nov20_07.html Author: gopinath_panikkassery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here