ഓമനക്കുഞ്ഞേ വന്നാട്ടെ
ഓമൽച്ചുണ്ടിലൊരുമ്മ തരാം
പാട്ടൊന്നു പാടികേൾപ്പിക്കാം
പച്ചക്കിളിയെപ്പിടിച്ചുതരാം
തരിവളകൈകളിലിട്ടു തരാം
തരളമണിമാലയിട്ടുതരാം
പൊന്നിൻ നിറമുള്ളുടുപ്പുതരാം
പേടമാൻ കുഞ്ഞിനെക്കാട്ടിത്തരാം
ഓമനക്കുഞ്ഞേ വന്നാട്ടെ
ഓമൽച്ചുണ്ടിലൊരുമ്മ തരാം.
Generated from archived content: poem6_may26_07.html Author: gopal_nayarambalam