ചിറകുള്ള ചിന്തകൾ

തന്നിഷ്‌ടം പൊന്നിഷ്‌ടമാകുന്നവൻ പിന്നെ

എന്നും സമൂഹത്തിനർബുദമായിടും

തീരുമാനങ്ങളെടുക്കുവാൻ വാദിക്കും

തീരെ സഹകരിക്കാതെയൊഴിഞ്ഞിടും

കൈക്കൂലി വാങ്ങുവാനായി നിയമങ്ങൾ

വ്യാഖ്വാനിക്കുന്നു സർക്കാരുദ്യോഗസ്‌ഥന്മാർ

ഈശ്വരചിന്തകൾ ചൂഷണം ചെയ്യുവാൻ

ഏറെയാശിപ്പയവരെന്നും മതാധിപർ

സ്‌ഥാനമാനങ്ങൾ ലഭിക്കുവാനൽപന്മാർ

നാണമില്ലാതെ വിധേയത്വം കാട്ടിടും.

Generated from archived content: story3_jan17_09.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English