ചിറകുള്ള ചിന്തകൾ

ഒരു നൂറുകണ്ണികളുള്ളതാം ചങ്ങല

ഒരു കണ്ണിപൊട്ടിയാൽ പാഴിലാകും

***

ഒരുപാട്‌ സ്വപ്നങ്ങളൂട്ടി വളർത്തിയാൽ

ഒരുപിടിയെങ്കിലും ലഭ്യമാകും

***

സഹതാപമെപ്പോഴും സാഹിത്യകാരന്റെ

സഹജസ്വഭാവമായ്‌ തീർന്നിടേണം

***

അധികാരമുള്ളപ്പോൾ ധിക്കാരം ചെയ്‌തവർ

അധികാരം പോകുമ്പോൾ ആപ്പിലാകും.

Generated from archived content: poem_feb6_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here