നാട്യപ്രധാനം ആധ്യാത്മികത്വം
നാട്ടിൻ പ്രധാനം മദ്യാധിപത്യം
ചെമ്പുടഞ്ഞെന്നാൽ ചരിച്ചുവെക്കാം
വമ്പുപൊളിഞ്ഞാൽ വഴി ശരണം
ത്യാഗങ്ങളുണ്ടെങ്കിൽ നേട്ടമായി
മോഹങ്ങളില്ലെങ്കിൽ മോക്ഷമായി
ദീനം ധനത്തെ തളർത്തുമെങ്കിൽ
ദാനം ധനത്തെ വളർത്തുമല്ലൊ
നിന്ദിക്കാനെളുപ്പമാണെപ്പൊഴും
വന്ദിക്കാനാവില്ല പലപ്പോഴും.
Generated from archived content: poem9_apr11.html Author: george_a_aalappat