ഉപകാരം മുറിവുണക്കും
അപകാരം മുറിവിളക്കും
ഉപദേശമേശണമെങ്കിൽ
ഉപദേശി നേർവഴി പോണം
ദൃഢനിശ്ചയമൊന്നുണ്ടെങ്കിൽ
പടിവിട്ടോടും പ്രതിബന്ധം
മനീഷിമാരുടെ സ്വാധീനം
മരണശേഷമറിഞ്ഞീടും
‘ഡാഡീ’യെന്നു വിളിക്കും വാക്കിൽ
‘ടാ’യും ‘ടീ’യും വന്നു ഭവിക്കും
മനുഷ്യൻ മഹനീയ പദമായിടാം പക്ഷെ,
മനുഷ്യർ പലപ്പോഴും മൃഗമായ് ചമഞ്ഞീടും
പുറമെ പൂജ്യനാകാം അകമെ പൂജ്യമാകാം
നിറഞ്ഞു പൊയ്‌മുഖങ്ങൾ നാടിതിൻ ഗതിയെന്ത്?
പിളരുന്നു പിന്നെയും പിളരുന്നു പാർട്ടികൾ
വളരുന്നു രാഷ്‌ട്രീയ നേതാക്കളെവിടേയും
നാട്ടിനുനേട്ടമേകും വ്യാപാരിസമൂഹത്തെ
വേട്ടയാടീടുന്നവർ നികുതിപ്പിരിവുകാർ
കുടുംബം പുലർത്താനും കുടുംബം കലക്കാനും
കുടുംബിനിക്കാകുമെന്നുളളതു പരമാർത്ഥം.
Generated from archived content: poem8_mar21.html Author: george_a_aalappat
Click this button or press Ctrl+G to toggle between Malayalam and English