ചിറകുള്ള ചിന്തകൾ

‘പരമാനുനുഭൂതി’ ലഭിക്കാൻ ശ്രമിപ്പവർ

നരകം രചിക്കും മയക്കുമരുന്നിനാൽ

****

പത്തുപ്രമാണവും ലംഘിച്ചീടുന്നവർ

പുത്തൻ കൊടുത്താൽ മതങ്ങൾക്കും മാന്യരായ്‌

****

നേരെയെതിർക്കുവാനാവാത്ത ഭീരുക്കൾ

ദൂരെയിരുന്നു നരകം പണിഞ്ഞിടും

****

നീതിലഭിക്കണമെങ്കിലും നാടിതിൽ

നീക്കണമേറെ പണവും സമയവും

****

നൂറുശതമാനം നല്ലവരാകുവാൻ

നേരുരചെയ്‌തിടാം സാദ്ധ്യമല്ലേവനും

Generated from archived content: poem8_feb17_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here