ചിറകുളള ചിന്തകൾ – നാല്‌

ഒന്നെന്നു ചൊല്ലിനടക്കും നടിക്കും

തമ്മിലടിക്കാൻ തരംപാർത്തിരിക്കും

മതസൗഹാർദ്ദം പറയുന്നവരും

മനുഷ്യമക്കളെ വെട്ടിനുറുക്കും

അഭിസാരിണിയാടിയ മുതലാൽ

ഗതിപിടിക്കുക യതിപ്രയാസം

അതിക്രമമല്ലെങ്കിൽ നിഷ്‌ക്രിയത്വം

പതിവാക്കി പോലീസുവാണിടുന്നു

ഒരുവനെയംഗീകരിക്കുവാനായ്‌

മരണശേഷം വരെ കാക്കണമോ?

Generated from archived content: poem8_apr1.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here