കെട്ടിപ്പടുക്കാനതി പ്രയാസം
തട്ടിത്തകർക്കുവാനെന്തെളുപ്പം
ഉന്നതലക്ഷ്യം നിതാന്ത യത്‌നം
ഉയർച്ച നേടാനതേക മാർഗ്ഗം
തോരാത്ത മാരിയില്ലെന്നപോലെ
തീരാത്ത ദുഃഖവും മർത്ത്യനില്ല
തെറ്റുകളാരെയും വേട്ടയാടും
ദുഃഖദുരിതങ്ങൾ മുക്തിയേകും
കുളം കിളച്ചീടിനവേളയിൽ
മുളംകുറ്റി വേറെപ്പറിക്കണോ?
Generated from archived content: poem6_june25_05.html Author: george_a_aalappat