ചിറകുളള ചിന്തകൾ

ജീവിച്ചിരിക്കുന്നേരം തിരിഞ്ഞുനോക്കാത്തവർ

ജീവിതമൊടുങ്ങിയാലാദരവോടെ വരും

ജലമൊന്നാണെങ്കിലും പലപാത്രത്തിൽ വന്നാൽ

പലതാ മാകൃതികൾ പ്രാപിച്ചിടുന്നുവല്ലോ

നീതിക്കായ്‌ നീതിന്യായക്കോടതി വരാന്തയിൽ

നിരങ്ങാനിടവരാതിരുന്നാൽ മഹാഭാഗ്യം!

പണമുണ്ടായാൽ പിന്നെ പലതുമുണ്ടായിടും

പണിയില്ലാതാവുകിൽ പിണമായി മാറും മർത്യൻ

പോലീസും പുരോഹിതവർഗ്ഗവും നന്നായിടാൻ

കാലോചിതമായീടും ശിക്ഷണം നൽകീടണം.

ചോദ്യമുയർത്താനും കാശുപിടുങ്ങിടും

നേതാക്കളെ ജനം നേരിടേണം

വീടു ഭരിക്കുവാൻ ബാധ്യതയുളളവർ

നാടു ഭരിക്കാനിറങ്ങരുത്‌

തോൽവിയിൽ നിന്നാണതിക്രമമൊക്കെയും

ആവിർഭവിക്കുന്നതെന്നു കാണാം

കക്കുവാൻ കച്ചമുറുക്കി നടപ്പവൻ

കൗശലക്കാരനുമായിരിക്കും

ഊട്ടുതിരുന്നാളിലാളുകൾ കൂടുമ്പോൾ

നാട്ടിലൊരത്ഭുത കേന്ദ്രമായി.

Generated from archived content: poem5_mar25_06.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here