പെണ്ണിനെ കണ്ണീരണിയിക്കാനാവുകിൽ
എന്നെന്നും ‘സീരിയൽ’ കേമമായി!
തമ്മിലടിപ്പിച്ചു വാർത്ത സൃഷ്‌ടിക്കുക
യെന്നത് മാധ്യമ ധർമ്മമായി!
ആമയിറച്ചി ഭുജിക്കാറുണ്ടെങ്കിലും
ആമത്തോടാരും ധരിക്കാറില്ല
സ്വന്തം തനയരെ ഗൾഫിലയക്കുകിൽ
എന്തെന്തഴിമതി മൂടിവെക്കാം!
വാടക ഗുണ്ടകൾക്കാശ പകർന്നവർ
ബ്ലെയ്‌ഡുകാരല്ലയോ നാട്ടുകാരേ?
Generated from archived content: poem5_feb12.html Author: george_a_aalappat