ചിറകുള്ള ചിന്തകൾ

പ്രകടനപത്രികയെന്നുപറഞ്ഞാൽ

പ്രകടനമാധ്യമമെന്നർഥം

****

മുമ്പേ നടന്ന മനീഷിമാരൊക്കെയും

അമ്പുകളേറ്റു പിടഞ്ഞുവീണോ

****

സ്ഥാനങ്ങളില്ലെങ്കിൽ സംഘടനാബോധം

താനെയുപേക്ഷിക്കും സ്വാർഥരായോർ

****

ഗാന്ധിജി പണ്ടു വിഭാവനം ചെയ്തതാം

ഗ്രാമസ്വരാജിന്നും സ്വപ്നമല്ലോ

****

വായിൽ നിന്നൂർന്നുവീഴുന്നതാം വാക്കിനെ

വീണ്ടും വിഴുങ്ങുവാനാവില്ലല്ലോ

Generated from archived content: poem5_aug14_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English