ദുർമ്മോഹമില്ലാതെ ജീവിതം പോക്കിയാൽ
സമ്മോദചിത്തരായ് നാളുകൾ നീക്കിടാം
അധ്വാനശീലമില്ലാത്തവരേവരും
ഇന്ധനമില്ലാത്ത വാഹനംപോലവെ
മാരീചവിദ്യപയറ്റുന്ന വഞ്ചകർ
മർത്ത്യഗണത്തിൽപെടില്ല സഹോദരാ
കൊല്ലും വിമർശനം വന്നു ഭവിച്ചാലും
തെല്ലും പരിഭ്രമം കാണില്ലാന്യരിൽ
കോപം മനസ്സിലെ ദീപമണച്ചിടും
താപവിനകൾ വിതച്ചിടും മർത്ത്യരിൽ
Generated from archived content: poem4_oct15_07.html Author: george_a_aalappat
Click this button or press Ctrl+G to toggle between Malayalam and English