ഇല്ലൊരു സമാധാനം ജീവിതപ്രയാണത്തിൽ
ചൊല്ലുന്നിതെല്ലാവരും ഒന്നല്ല പലവട്ടം
എങ്ങനെ സമാധാനം കൈവരും ശോകാദ്രിയിൽ
മുങ്ങുവതല്ലൊയെന്നും മർത്യജീവിതമാർഗ്ഗം
എന്തിനീ പരാക്രമം ലൗകീക കാര്യങ്ങളിൽ
ചിന്തിച്ചീടേണം നമുക്കെത്രയുണ്ടായുസ്സെന്നും
ആപത്തൊന്നുണ്ടാകുവാനേതാനും നിമിഷങ്ങൾ
ആപത്തൊന്നൊഴിവാക്കാൻ ധാരാളം ദിവസങ്ങൾ
നേതൃത്വം വഹിക്കുവാനൊരുങ്ങും നേതാക്കന്മാർ
സ്വാർത്ഥലക്ഷ്യങ്ങൾ നേടാൻ തുനിയാതിരിക്കണം
Generated from archived content: poem4_may7.html Author: george_a_aalappat