ചിറകുള്ള ചിന്തകൾ

സിദ്ധാന്തത്തേക്കാൾ ഫലപ്രദമെപ്പോഴും

ദൃഷ്ടാന്തമാണെന്ന കാര്യം ഗ്രഹിക്കണം

****

സൂര്യനുദിക്കാനനുമതി വേണമോ?

ധീരനെ പിന്തിരിപ്പിക്കാൻ കഴിയുമോ

****

സ്ഥാപനമോഹങ്ങൾ സാക്ഷാൽക്കരിക്കുമ്പോൾ

സന്യാസികൾക്കും ഗുണശോഷണം വരും

****

സാഹിത്യമെപ്പോഴും സംവാദമാകണം

സാമൂഹ്യമാറ്റത്തിൽ ശംഖൊലിയാവണം

****

വീട്ടുവഴക്കിൽ പരാജയം പറ്റിയാൽ

നാട്ടിലെ പീടിക പൂട്ടിച്ചിടും ചിലർ

Generated from archived content: poem4_jun19_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English