ചിറകുളള ചിന്തകൾ – 15

ആളും അർഥവുമുണ്ടെങ്കിൽ

ഏശും ഏതൊരുരംഗത്തും

രോഗമുളളവൾ രോഗിണി

രോഷമുളളവൾ രോഷിണി

തേനിൽ മുക്കിയെടുത്താലും

കാഞ്ഞിരമെങ്കിൽ കയ്‌പാകും

തെറ്റുചെയ്‌തവരെപ്പൊഴും

തെറ്റിദ്ധാരണയുണ്ടാക്കും

ജീവൻ നിന്നാൽ മൃദുദേഹം

ജീവൻ പോയാൽ മൃതദേഹം

Generated from archived content: poem4_july20_05.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here