ചിറകുളള ചിന്തകൾ

നിയമങ്ങൾ തെറ്റുകുറ്റങ്ങളെ കണ്ടെത്തും

നിയതമായ്‌ ദൂരീകരിക്കില്ലൊരിക്കലും

അഴിമതി ചെയ്യുവാനാശവെക്കുന്നവർ

അധികാരഭ്രാന്താൽ പരിഹാസ്യരായിടും

പ്രതികാരമെപ്പോഴും പ്രശ്‌നത്തിനുളെളാരു

പരിഹാരമല്ലെന്നകാര്യം ഗ്രഹിക്കണം

സിനിമയിൽ കാണുന്നതല്ലല്ല ജീവിതം

തനിമയില്ലതിലെല്ലാം മറിമായങ്ങൾ

അധികാരമുളളപ്പോൾ ധിക്കാരം ചെയ്‌തവർ

അധികാരം പോകുമ്പോളാകെത്തളർന്നിടും

Generated from archived content: poem4_jan9_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English