ചിറകുളള ചിന്തകൾ – 22

സ്വയംതൊഴിൽ കണ്ടെത്തി ജീവിതം പോക്കുവാൻ

ഭയം കൂടാതാർക്കും കഴിയാത്ത കാലമായ്‌

വിഷയമുണ്ടാക്കിപ്പിരിവു നടത്തുവാൻ

വിഷമമില്ലാത്തവർ പാർട്ടി പ്രവർത്തകർ

അധികാരം പങ്കിട്ട്‌ ധൂർത്തടിക്കാനുളള

പൊതുവികാരം എല്ലാ പാർട്ടികൾക്കുളളിലും

സ്വയം നന്നാവണം സാരോപദേശം നൽകാൻ

ഭയം വെടിയണം ധീരനേതൃത്വം നൽകാൻ

അടവുകളേറെപ്പയറ്റേണ്ട വേളയിൽ

അടതാളമട്ടിലിരുന്നാൽ ഫലിക്കുമോ?

മരുന്നുകഴിച്ചുകഴിച്ചൊടുവിൽ

മരിച്ചിടും പാർശ്വഫലങ്ങളാലെ

കൂട്ടായ്‌മയെന്നുളള വാക്കിൽ ദ്വയാർഥം

കൂട്ടലും കൂട്ടാതിരിക്കലുമാകാം

ഭാര്യദോഷൈകദൃക്കായി മാറിയാൽ

ആരുമെബ്രഹാംലിങ്കനായ്‌ തീരണം

മദ്യസംസ്‌കാരം വളരുന്ന മണ്ണിൽ

ആധ്യാത്മികത്വം മുരടിച്ചുപോകും

അധികമുറങ്ങുന്നവരെപ്പൊഴും

അധികമുയരുകയില്ലനൂനം.

Generated from archived content: poem3_oct29_05.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here