മതത്തിനു വേണ്ടി മരിക്കുന്ന മർത്ത്യൻ
മനുഷ്യനുവേണ്ടി പരിശ്രമിക്കില്ല
അറിയുന്നതെപ്പൊഴും തീർത്തുപറയണം
അറിയാത്തകാര്യം പറയാതിരിക്കണം
വിത്തുവിതച്ചീടിൽ മുത്തുവിളയില്ല
അത്തറുതേച്ചാലണുക്കൾ നശിക്കില്ല
ഏതാണ് ഏകപ്രതികാരമെന്നു നാം
ആരാഞ്ഞാൽ കാണാം ക്ഷമയെന്നയക്ഷരം
പാട്ടുന്ന കാളയ്‌ക്കറിയുമോ നമ്മുടെ
പാടത്തിടുന്നതാം വിത്തിൻഗുണഫലം?
Generated from archived content: poem3_oct1_07.html Author: george_a_aalappat