ചിറകുളള ചിന്തകൾ – 10

ജീവിതം പരലോകത്താണെങ്കിൽ മരണത്തെ

ഈവിധം ഭയക്കുവാൻ കാരണം, അവിശ്വാസം

ചോദിക്കാനിറങ്ങുമ്പോൾ നാണംകെട്ടിറങ്ങണം

നേദിക്കാനൊരുങ്ങുമ്പോൾ നൈവേദ്യം കരുതണം

കുപ്പയിൽ കിടന്നാലും മാണിക്യം വിളങ്ങിടും

ശപ്പന്മാർ ശപിച്ചാലും ശക്തന്മാർ കുലുങ്ങില്ല.

ക്രിസ്‌തുവായിരുന്നിട്ടും ശത്രുക്കളുണ്ടായെങ്കിൽ

ക്രിസ്‌ത്യാനിക്കതിനേക്കാൾ പ്രതീക്ഷിക്കാനാവുമോ?

അറിയാനറിയിക്കാനാളില്ലെന്നു തോന്നിയാൽ

വെറുതെ ജീവിക്കുന്നതെന്തിനെന്നു തോന്നിടാം

Generated from archived content: poem3_june9.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here