ഒരുവനെയറിയാനെത്ര ശ്രമിച്ചാലും
തരമാവുകില്ലെന്ന കാര്യം ഗ്രഹിക്കണം
****
കരയുവാനല്ലാതെ മഴ പെയ്യിക്കുവാൻ
കഴിയില്ല തവളയ്‌ക്കൊരിക്കലും ഭൂമിയിൽ
****
ആനപ്പുറത്താണെങ്കിൽ പട്ടിയെ പേടിക്കേണ്ട
ആനപ്പുറത്തായാലും സിംഹത്തെ ഭയക്കണം
****
ആയോധനായുധങ്ങൾ നിർമിക്കും വൻ ശക്തികൾ
ആയതു വിൽക്കാൻ ലോകകമ്പോളം കണ്ടെത്തിടും
*****
തിന്മ ചെയ്യുന്നില്ലെന്ന ചിന്തയിലാശ്വസിപ്പോർ
നന്മ ചെയ്യാതെ നിന്നാലതുതാനപരാധം
Generated from archived content: poem3_jun19_07.html Author: george_a_aalappat