ചിറകുള്ള ചിന്തകൾ

നരച്ചാൽ നരനായിടും

മരിച്ചാൽ മഹാനായിടും

***

ദുരാശയും അസൂയയും

നിരാശയേ വരുത്തിടൂ

***

നിശ്ചയദാർഢ്യമുണ്ടെങ്കിൽ

നിശ്ചയം ജയം നേടിടാം

***

ത്യാഗമുള്ളോരിടത്തെല്ലാം

നാകമുണ്ടെന്നു കാണണം

മതത്തിനല്ല വൈരൂപ്യം

മനുഷ്യനാണെന്നോർക്കണം

Generated from archived content: poem3_jun13_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English