ചിറകുള്ള ചിന്തകൾ

അജ്ഞതയിൽ നിന്നുമുത്ഭവിക്കാം

അന്ധ വിശ്വാസങ്ങളൽഭുതങ്ങൾ

****

അടുക്കുപറയാനാളുണ്ടാകും

കുടുക്കിലാകും വിവേകമില്ലേൽ

****

അധികാരം കൈവിടാതിരിക്കാൻ

ആദർശമെല്ലാം ബലി കൊടുക്കും

****

ആളുകുറഞ്ഞൊരു പാർട്ടിയായാൽ

ആളാകാനേറെയെളുപ്പമായി

****

കാശുകൊടുക്കാൻ മനസ്സില്ലെങ്കിൽ

കേസുകൊടുക്കാൻ വെല്ലുവിളിക്കും

Generated from archived content: poem3_july7_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English