ആദർശവാദിയായാലുളളനുഭവം
പാതയോരത്തെ ഫലവൃക്ഷം പോലവെ
ഒന്നുമറ്റൊന്നിനെ ഹിംസിച്ചു ജീവിക്കും
മന്നിലെ മാതൃകയെത്ര വിചിത്രമെ!
യോഷതൻ ഭാഷണം കേട്ടു നടപ്പവൻ
ഭോഷനായ് തീരുമെന്നുളളതു നിശ്ചയം
മദ്യനിരോധനാദർശങ്ങൾ ചൊല്ലിടും
മദ്യ വിപണനശാലകൾ തീർത്തിടും
Generated from archived content: poem3_july2_05.html Author: george_a_aalappat