ചിറകുളള ചിന്തകൾ-2

മദ്യം പകരുന്ന നൈമിഷിക സുഖം

മദ്യപാനത്തിനുത്തേജനമാകുന്നു

മാനവനുളളകാലത്തോളം മദ്യവും

മാന്യതപേറുന്ന പാനീയമായിടും

മദ്യപനില്ലൊരു മേൽകീഴ്‌നോട്ടവും

സദ്യമുദിക്കുന്നതെന്തും ജല്‌പിച്ചിടും

മദ്യം മയക്കുമരുന്നുകൾ മർത്ത്യനെ

സദ്യം പിശാചാക്കി മാറ്റുന്നുസന്തതം

മദ്യവിരുദ്ധപ്രവർത്തനമേറുന്നു

മദ്യപാനാസക്തിയെങ്ങും പെരുകുന്നു

Generated from archived content: poem3_feb23.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here