അക്രമം കൊണ്ടൊരു പ്രശ്നവും തീരില്ല
അക്രമം പിന്നെയും ശേഷിച്ചിടും
വെട്ടത്തുവന്നുപെടാത്ത വടുകന്മാർ
അട്ടത്തിരുന്നു ചതിയൊരുക്കും
സ്വാശ്രയബില്ലിനാൽ കേരളം തേങ്ങുമ്പോൾ
ആശ്രയം അന്യസംസ്ഥാനങ്ങളായ്
കൂട്ടരുകൂടി കുടിക്കുന്ന മദ്യപൻ
ഏറ്റവുമൊടുവിൽ കുടുക്കിലാകും
അധികാരമുണ്ടെങ്കിലംഗീകാരവും
ഏതുതുറയിലും ലഭ്യമാകും.
Generated from archived content: poem3_dec7_06.html Author: george_a_aalappat