ചിറകുള്ള ചിന്തകൾ

അധികാരം മൂത്താലഹങ്കാരം

പ്രതികാരം വന്നാലധഃപതനം

* * * *

ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന

ബ്രിട്ടീഷ്‌തന്ത്രം പലരും തുടരും

* * * *

ആരെന്തഹിതം പുലമ്പിയാലും

നേരായമാർഗ്ഗം നാം ശീലിക്കണം

* * * *

ഊമനോട്ടീസിന്നുടമയാകും

കോമാളിവേഷം ചിലരെടുക്കും

* * * *

ആയിസ്സുനീണ്ടു ലഭിക്കുവാനായ്‌

ആകുലചിന്ത വെടിഞ്ഞിടേണം

Generated from archived content: poem3_apr20_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here