ചിറകുളള ചിന്തകൾ

സമ്പത്തും സ്വാധീനവുമുണ്ടെന്നുവരികയും

സംതൃപ്തനാണാ വ്യക്തിയെന്നുരചെയ്‌തീടാമോ?

സിനിമാടിക്കറ്റിനായ്‌ മണിക്കൂർ ക്യൂ നിൽക്കുന്നോർ

സമയം കാണില്ലരനിമിഷം പ്രാർത്ഥിക്കുവാൻ

അരയിൽ കുരുക്കിട്ടു കേളികൊട്ടുമ്പോൾ തുളളും

കുരങ്ങിൻ കളിയല്ലോ ജീവിതം പലപ്പോഴും

ആഘോഷമലമ്പാക്കി വമ്പൊന്നു കാണിക്കുവാൻ

ആവേശമോടെയെത്തും മദ്യപരെവിടെയും

രാഷ്‌ട്രീയ രംഗത്തെല്ലാം പയറ്റിപ്പൊളിയുമ്പോൾ

അവസാനം മതവേദിയിലെത്തും ചിലർ.

Generated from archived content: poem2_nov25_06.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here