ചിറകുളള ചിന്തകൾ – 14

മതിലുകളിൽ മഹദ്‌ വാക്യമെഴുതാം

മനുഷ്യമനസ്സിൽ പതിക്കാൻ പ്രയാസം

നാണുഗുരുവിന്നപദാനം വാഴ്‌ത്തീടും

നാണമില്ലാതെയബ്‌കാരിയായ്‌ മാറിടും

നാടകട്രൂപ്പുകളേപ്പോലെയല്ലയൊ

നാടിതിൻ ധ്യാനസംഘങ്ങൾ വളർന്നതും

തമ്മിലടുപ്പിക്കാൻ പോരുന്നതാം മദ്യം

തമ്മിലടിപ്പിക്കാനേറെയുതകിടും

നേർവഴിവിട്ടു സമ്പാദിച്ചിടുന്നവർ

നേർന്നിടും ദേവാലയങ്ങൾക്കു വൻതുക

Generated from archived content: poem2_july9_05.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here