ചിറകുള്ള ചിന്തകൾ

വയറിനേക്കാൾ മോശമായൊരു പാത്രവും

നിറയിക്കുവാൻ മർത്യനാവില്ല നിശ്ചയം

****

മരണം വിതയ്‌ക്കുന്ന വൈദ്യുതിയല്ലയൊ

ശരണം തരുന്നതും മർത്യനു സന്തതം

****

അവലോകനം നമുക്കാവശ്യമെങ്കിലും

‘അവലോഭനം’ ഒഴിവാക്കണമെപ്പോഴും

****

അധികാരം കിട്ടിയാൽ ധിക്കാരം കാട്ടുവാൻ

അധികാരിക്കാവുന്നതെത്ര ദയനീയം

Generated from archived content: poem2_jan31_07.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here