ചിറകുളള ചിന്തകൾ

അടുത്തവർ തമ്മിലകന്നു പോയീടുകിൽ

കടുത്തതാം വൈരാഗ്യം വന്നുഭവിച്ചിടും

മണിയടി ശീലിച്ചു പോന്നവരൊക്കെയും

മടിയന്മാരായി തരംതാഴുമെപ്പോഴും

അലമാലയെത്രയലറിയടുത്താലും

ഇളകില്ല കടലിലെ കരിംപാറകൾ

സിനിമയിൽ കാണുന്നതെന്തും പകർത്തുവാൻ

കണകുണയില്ലാത്തോരാശിച്ചുപോയിടും

നിയമങ്ങളില്ലാത്തതല്ല സമൂഹത്തിൽ

നിയമം നടപ്പിലാക്കാത്തതു ദുർഗതി

പൊതുമുതൽ ധൂർത്തടിക്കുന്ന സൗജന്യങ്ങൾ

ദ്രുതഗതിയിൽ നിറുത്തേണ്ടതാം നേരമായ്‌

പറയാനും വയ്യ പറയാതിരിക്കാനും

പ്രതിസന്ധിയാണേതു കർമ്മരംഗത്തിലും

പിശുക്കന്റെ ധനം പുഴുക്കൾ ഭുജിച്ചിടും

പുകപോൽ പോയീടും ധൂർത്തന്റെ സന്തോഷവും

സമയമാവശ്യാർഥമാർക്കും ലഭിക്കില്ല

സമയമുണ്ടാക്കണമാവശ്യമുളളവർ

ഇരുപതു പ്രായത്തിലൂർജ്ജമുണ്ടാവണം

അറുപതിലെത്തിയാലക്ഷോഭ്യനാവണം

Generated from archived content: poem2_dece27_05.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here