കണ്ടതും കേട്ടതുമായ കാര്യങ്ങളെ
കണ്ടില്ലയെന്നും നടിച്ചിടാതായിടും
കുന്തിരിക്കം വാങ്ങാൻ കാശില്ലാ പളളികൾ
കേസുനടത്തുവാൻ കാശുകണ്ടെത്തും.
അടിപൊളി ജീവിതം ലക്ഷ്യമാക്കുന്നോർ
അടിപിടി, പാതകം തൊഴിലാക്കിടും
നിയമങ്ങളില്ലാത്തതല്ലിന്നു പ്രശ്‌നം
നിയമം നടപ്പിലാക്കാത്തതു മാത്രം
ഒന്നിനെ മറ്റൊന്നു ചൂഷണം ചെയ്യുന്ന
വന്യമാം ന്യായമാണേതു രംഗത്തിലും
Generated from archived content: poem2_aug27_05.html Author: george_a_aalappat