ചിറകുളള ചിന്തകൾ – 20

സ്ഥാനമാനങ്ങളെ മുൾക്കിരീടങ്ങളായ്‌

കാണുവോരർപ്പിപ്പതാണു വൻ സേവനം

അകൃത വേദികളപമാനിച്ചീടിലും

അകൃതവ്രണരായ്‌ മേവിടും മനീഷിമാർ

സഹതാപമല്ല, സഹായമാണാവശ്യം

സഹജീവികൾ തളർന്നെത്തിടുമ്പോൾ

അഴിമതി കാണുകിലമർഷമുയരും

അഴിമതി ചെയ്‌വതിനവസരമോരും

മിടുക്കനായുളെളാരു വക്കീലൊരിക്കലും

തിടുക്കമുണ്ടാക്കില്ല ജഡ്‌ജിയായ്‌ തീരുവാൻ

Generated from archived content: poem1_sept30_05.html Author: george_a_aalappat

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English