ഇടതിലും വലതിലും വൃദ്ധനേതാക്കൾ
വിടപറഞ്ഞീടേണ്ട നേരമായി!
മരണഭയത്തിൽ നിറുത്തി മനുഷ്യരെ
ശരണം കെടുത്തിയടിമയാക്കാം!
കാൽവരി തന്നിലെ തത്വങ്ങളോതിടും
കാൽവാരി വീഴ്‌ത്താൻ ശ്രമം നടത്തും
സീറ്റു കിട്ടാത്തോർ പിണങ്ങി നിൽക്കുന്നവർ
തോറ്റവർക്കല്ലയോ കോർപ്പറേഷൻ
പൊതുവായ ലക്ഷ്യമവഗണിച്ചും ചിലർ
പതിവായി ഗ്രൂപ്പിസം താലോലിക്കും
അഭിപ്രായം ചൊല്ലിയാലച്ചടക്കം
അഭിവന്ദ്യ നേതാക്കൾക്കെന്തെളുപ്പം!
സാമൂഹ്യരംഗത്തെ മൂല്യച്യുതികൾ
ആത്മീയരംഗത്തും പ്രത്യക്ഷമാകും
പണവും സുഖവും പെരുകീടുമ്പോൾ
പിണമായ് മാറും മനസ്സാൽ പലരും
എന്നുമേകാന്തത കാംക്ഷിച്ചിടുന്നോൻ
ഒന്നുകിൽ ദൈവമല്ലെങ്കിൽ ചെകുത്താൻ
Generated from archived content: poem1_sept22_05.html Author: george_a_aalappat