മദ്യം മരുന്നിലുണ്ടെങ്കിലും മാന്യത
മദ്യപാനത്തിനില്ലെന്നു കാണാം
നാലാളു കൂടിയാൽ നാലഭിപ്രായമായ്
ഇല്ലൊരു രംഗത്തും ഐക്യബോധം
കാറ്റിൻ ഗതിയറിഞ്ഞീടാനിരുമ്പല്ല
കാറ്റത്തിടേണ്ടതു പഞ്ഞി തന്നെ
വാക്കുകളസ്‌ത്രങ്ങളാവുന്നവസ്ഥയിൽ
വാക്കുര ചെയ്യുവോർ സൂക്ഷിക്കണം
ആശ ചമച്ചു നാം കേസിനു പോവുകിൽ
കാശും യശസ്സും നശിച്ചിടും നിശ്ചയം
മാനവസേവനമാകണം ഭൂമിയിൽ
മാനവസേവ ചെയ്യുന്ന വഴി
ഒന്നും ചെയ്യാത്തവനെന്നും പറഞ്ഞിടാം
മാന്യനാണെന്നു സ്വയം നടിക്കാം
ബക്കറ്റുനീട്ടി പിരിവെടുക്കുന്നതിൽ
തട്ടിപ്പിനുളള വഴിയൊരുക്കാം
ടി.വിയിൽ കാണും പരസ്യത്തിൻ മായയിൽ
പാവങ്ങൾ പെണ്ണുങ്ങൾ വീണുപോകും
രണ്ടുപക്ഷത്തിനും നഷ്‌ടം വരുന്നതാ-
ണൊത്തുതീർപ്പായി വരുന്നതെല്ലാം
Generated from archived content: poem1_nov24_05.html Author: george_a_aalappat